മദ്യലഹരിയില്‍ ഗ്ലാമറസായി ഐശ്വരയും യാഷികയും ഫേസ്ബുക്ക് ലൈവില്‍, ഒടുവില്‍ ലിപ് ലോക്ക്; വീഡിയോ വൈറല്‍
ബിഗ്ബോസ് തമിഴ് രണ്ടാം സീസിണിലൂടെയാണ് നടിമാരായ യാഷിക ആനന്ദും ഐശ്വര്യ ദത്തയും ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ഇരുവരും വന്‍ ശത്രുക്കളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തിന്റെ വാര്‍ഷികം ആഘോഷിച്ചുകൊണ്ട് ഇരുവരും ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വന്‍ ആഘോഷത്തിലാണ് ഇരുവരും ലൈവിലെത്തിയത്. ഈ സമയം ഇരുവരുടെയും കാമുകന്മാരും ഒപ്പം ഉണ്ടായിരുന്നു. വന്‍ ഗ്ലാമറായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ സൗഹൃദത്തിന്റെ വാര്‍ഷികമാണെന്നും അത് ആഘോഷിക്കുകയാണെന്നും ഇരുവരും വിഡിയോയില്‍ പറയുന്നുണ്ട്. പരസ്പരം വളരെ അധികം സ്‌നേഹിക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ ഇരുവര്‍ക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരും മദ്യലഹരിയിലാണ് ലൈവില്‍ എത്തിയത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.