സണ്ണി ലിയോണിനെ പിന്നിലാക്കി റിയ ചക്രബര്‍ത്തി; 2020ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാര്‍ ഇവരാണ്
2020ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റ് വിട്ട് യാഹൂ. റിയ ചക്രബര്‍ത്തിയാണ് യാഹുവിന്റെ ലിസ്റ്റ് പ്രകാരം ഒന്നാമത് എത്തിയിരിക്കുന്നത്. ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയുടെ പേര് തിരച്ചിലില്‍ ഒന്നാമത് എത്തിയത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യയിലെ വനിത താരമായി മാറിയിരിക്കുകയാണ് ഇതോടെ റിയ. മുന്‍ പോണ്‍ താരം സണ്ണി ലിയോണിനെ പിന്നിലാക്കിയാണ് റിയ ഒന്നാമതെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു തന്നെ വിവാദം സൃഷ്ടിച്ച ബോളിവുഡ് സുന്ദരി കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
നാലാമതാണ് സണ്ണി ലിയോണുള്ളത്. പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തെത്തി. ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഒമ്പതാം സ്ഥാനത്തുമെത്തി. പത്താം സ്ഥാനത്താണ് സാറാ അലി ഖാന്‍ എത്തിയിരിക്കുന്നത്.