News

വയർ വേണ്ട, എങ്ങു വെക്കേണ്ട, നടപ്പിൽ തന്നെ ചാർജാവും, മൊബൈൽ വിപ്ലവവുമായി ഷവോമി

ബിയജിംഗ്: അതിവേഗത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ചാര്‍ജിംഗ് രംഗം. ഫാസ്റ്റ് ചാര്‍ജറും, വയര്‍ഫ്രീ ചാര്‍ജിംഗും കഴിഞ്ഞ് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഈ രംഗം. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയെ ടെക്നോളജി ശരിക്കും ടെക് ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. . സ്മാർട് ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പൂർണ വയർലെസ് രീതിയായ മി എയർ ചാർജ് കഴിഞ്ഞ ദിവസമണ് അവതരിപ്പിച്ചത്.

ഇത് പ്രകാരം ഫോൺ എവിടെയും വയ്ക്കാതെ തന്നെ ചാർജ് ചെയ്യാം. നടക്കുമ്പോഴും ഫോൺ പ്രവർത്തിപ്പിക്കുമ്പോഴും ചാർജിങ് നടക്കും. ഇത് ആദ്യമായാണ് ഉപയോഗിക്കുമ്പോൾ സുരക്ഷിതമായി ചാർജ് ചെയ്യാൻ കഴിയുന്ന ഒരു ചാർജിങ് ടെക്നോളജി അവതരിപ്പിക്കുന്നത്.
വയറുകൾ, പാഡുകൾ, ചാർജിങ് സ്റ്റാൻഡ് എന്നിവ ഒന്നും വേണ്ട. ഉപയോക്താവ് നടക്കുമ്പോൾ പോലും ചാർജിങ് നടക്കും. ഇതിന്റെ ടെക്നോളജി വിശദമാക്കുന്ന വിഡിയോയും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്.

ചാർജിങ് ടവർ സംവിധാനത്തിന്റെ ഒരു നിശ്ചിത ദൂരത്ത് മാത്രമാണ് ചാർജിങ് നടക്കുക. ഫോണിലേക്ക് വയർലെസ് ആയി 5W പവർ ഔട്ട്പുട്ട് നൽകാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നുണ്ട്. ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ചാർജിങ് ടവർ സംവിധാനത്തിനു ആന്റിനകളുണ്ട്, ഇത് നിങ്ങളുടെ സ്മാർട് ഫോണിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ ഉപയോഗിക്കുന്നു. ഇത് വഴി ഒരേസമയം ഒന്നിലധികം ഫോണുകൾ ചാർജ് ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker