NewsRECENT POSTSSports
ലോകകപ്പ് ഫൈനല്‍: ന്യൂസിലന്റിന് ബാറ്റിംഗ്
ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലില്‍ കളിച്ച അതേ ടീമുമായാണ് കളിക്കാന്‍ ഇറങ്ങുന്നത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ട് 1979 ലോകകപ്പിലും ന്യൂസിലന്‍ഡ് 2015ലുമാണ് ഫൈനല്‍ കളിച്ചത്. രണ്ട് ടീമുകളും മത്സരം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആരു ജയിച്ചാലും അവര്‍ക്കിത് ആദ്യ ലോകകപ്പ് കിരീടമായിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News