മുംബൈ: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ജീവനൊടുക്കി. വാര്‍ളി സ്വദേശിനിയായ 29 വയസുകാരിയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.45 ന് മുംബൈ നായര്‍ ആശുപത്രിയിലായിരുന്നു സംഭവം. ശുചിമുറിക്കുള്ളില്‍ യുവതി തൂങ്ങിമരിക്കുകയായിരുന്നു.
ആസ്മയെ തുടര്‍ന്നാണ് തിങ്കളാഴ്ച വര്‍ളി സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തില്‍ ഇവര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇവരെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റി. രോഗം പിടിപെട്ട വിവരം അറിഞ്ഞതോടെ അസ്ഥതയിലായിരുന്ന യുവതി പുലര്‍ച്ചെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ അ്വഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News