കൊച്ചി: ചികിത്സ പിഴവുമൂലം ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവതി വൃക്കമാറ്റി വയ്ക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു. ചേര്‍ത്തല വയലര്‍ ചിറയില്‍പറമ്പില്‍ സ്വാദിഷ(24) ആണ് ഇരു വൃക്കകളും തകരാറിലായി ജീവത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രസവ സംബന്ധമായ ശസ്ത്രക്രിയയുടെ സമയത്തുണ്ടായ പിഴവുമൂലം സ്വാദിഷയുടെ ഇരുവൃക്കകളും തകരാറിലാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഒന്നരവര്‍ഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് വിധേയയായി.
അമ്മ ഉഷ പി വൃക്ക കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ ശസ്ത്രക്രിയ നടത്താന്‍ സാങ്കേതിക തടസം ഉണ്ടെന്ന് അറിയിച്ചതോടെ സ്വാദിഷയെ ഇപ്പോള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ശസ്ത്രക്രിയക്ക് ഏകദേശം 20 ലക്ഷം രൂപ വേണ്ടിവരും. നിര്‍ധന കുടുംബമായ ഇവര്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്. സ്വാദിഷയ്ക്ക് രോഗം വന്നതോടെ കയര്‍മാറ്റിന്റെ ഡിസൈന്‍ ചെയ്യുന്ന ഭര്‍ത്താവ് ദിനീഷിന് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇവര്‍ക്ക് ഒരു മകനുണ്ട് ദേവദര്‍ശ്. സ്വാദിഷയുടെ അച്ഛന്‍ സോമന്‍ രണ്ടുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചു.
സ്വാദിഷയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ ചേര്‍ത്തല എസ്ബിഐ ബ്രാഞ്ചില്‍ 35636414750 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSCode SBIN 0005046. ഫോണ്‍-9037103599.