home bannerKeralaNewsRECENT POSTS

തിരുവനന്തപുരം പ്രസ്‌ക്ലബ് ഉപരോധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍; സെക്രട്ടറിക്ക് ചാണകവെള്ളം

തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകള്‍ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു. തുടര്‍ന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അവര്‍ പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

കേരളകൗമുദിയിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാര ഗുണ്ടായിസം കാട്ടിയത്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലേ മാധ്യമ പ്രവര്‍ത്തകയെ അപഹസിച്ച് പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് രാധാകൃഷ്ണന്‍ മെയില്‍ അയച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker