CrimeNews

അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമം; ഭാര്യ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

നാഗര്‍കോവില്‍: അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി(35), നെയ്യൂര്‍ സ്വദേശി കരുണാകരന്‍(46) കുരുന്തന്‍കോട് സ്വദേശി വിജയകുമാര്‍(45) എന്നിവരാണ് അറസ്റ്റിലായത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് രാത്രി ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതായി ഗായത്രി അയല്‍വാസികളോട് പറയുകയും ഭര്‍ത്താവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയ്‌ക്കേറ്റ മുറിവ് തലയില്‍ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന സംശയം ഡോക്ടര്‍ പങ്കുവെച്ചു. ഇപ്പോള്‍ കോമ സ്റ്റേജില്‍ ആണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതില്‍ സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കള്‍ വടശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരിന്നു.

തുടര്‍ന്ന് പോലീസ് ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നത്. പോലീസ് പറയുന്നത് ഇങ്ങനെ- ഗായത്രിക്ക് വീടിനടുത്തുള്ള കട ഉടമയും മധുര സ്വദേശിയുമായ യാസര്‍ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്‌കൂള്‍ തുടങ്ങാനായി ഒരു വര്‍ഷം മുന്‍പ് ഗായത്രിയോട് സാമ്പത്തിക സഹായം ചോദിച്ചു. ഗായത്രി തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി 10 ലക്ഷം രൂപ നല്‍കി. യാസര്‍ ഈ തുക ഉപയോഗിച്ച് പ്ലേ സ്‌കൂള്‍ തുടങ്ങുകയും അതില്‍ ഗായത്രിയെ അധ്യാപികയാക്കുകയും ചെയ്തു.

യാസറും ഗായത്രിയും തമ്മിലുള്ള വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതില്‍ അമര്‍ഷം കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ കൊല്ലാന്‍ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരിന്നു.

തുടര്‍ന്ന് രാത്രി വീടിന്റെ വാതില്‍ തുറന്നിടുകയും ഭര്‍ത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ ക്വട്ടേഷന്‍ സംഘങ്ങളായ വിജയകുമാറും കരുണക്കാരനും ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. ഉടന്‍ ഗായത്രി തന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാമുകന്‍ യാസര്‍ ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker