വിശ്രമ സമയത്ത് യൂണിഫോണില്‍ ടിക് ടോക് വീഡിയോ; യുവതിയ്ക്ക് ആശിച്ച് കിട്ടിയ ജോലി നഷ്ടമായി
മുംബൈ: ടിക് ടോക്ക് വീഡിയോ ഹിറ്റായതോടെ യുവതിയ്ക്ക് നഷ്ടമായത് ഏറെ നാളായി ആഗ്രഹിച്ച് സ്വന്തമാക്കിയ ഡ്രൈവര്‍ ജോലി. നവിമുംബൈ മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറായ യോഗിത മാനെയ്ക്കാണ് ദുരനുഭവമുണ്ടായത്. യോഗിതയുടെ നൃത്തം ഓട്ടോ ഡ്രൈവറും സുഹൃത്തുമായ പ്രീതി ഗവായ് ആണ് ടിക് ടോക്കില്‍ പകര്‍ത്തിയതും പോസ്റ്റ് ചെയ്തതും. വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന തേജസ്വിനി ബസിന്റെ ഡ്രൈവറാണ് യോഗിത. ഇടയ്ക്ക് ലഭിച്ച വിശ്രമ സമയത്ത് ഘണ്‍സോലി ഡിപ്പോയിലാണ് മറാഠി നാടോടിപ്പാട്ടു പാടി യോഗിത നൃത്തം ചെയ്തത്. ഈ നൃത്തം ഓട്ടോറിക്ഷ ഡ്രൈവറായ പ്രീതി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇത് താന്‍ വിലക്കിയെന്നു യോഗിത പറയുന്നു. താന്‍ യൂണിഫോമിലാണെന്നും റെക്കോര്‍ഡ് ചെയ്യരുതെന്നും പറഞ്ഞു.
എന്നാല്‍ പ്രീതി ഇത് ടിക് ടോക്കില്‍ ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. നിരപരാധിയാണെന്നു താന്‍ യാചിച്ചു പറഞ്ഞിട്ടും അധികാരികള്‍ കേട്ടില്ലെന്നും യോഗിത പറയുന്നു. ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ നൃത്തം ചെയ്തത് മോശമായ സന്ദേശം നല്‍കുമെന്നു കാണിച്ചാണ് നവി മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ അണ്ണാ സാഹെബ് മിസാല്‍ സസിപെന്‍ഷനെ ന്യായീകരിച്ചത്. തേജസ്വിനി ബസ് ആരംഭിച്ച കഴിഞ്ഞ വര്‍ഷമാണ് കരാര്‍ അടിസ്ഥാനത്തിലാണ് യോഗിത ഡ്രൈവറായി ചേര്‍ന്നത്.