Home-bannerKeralaNewsRECENT POSTS
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍, മരിച്ചത് ആര്‍പ്പൂക്കര സ്വദേശി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ആര്‍പ്പൂക്കര വില്ലൂന്നി ഇല്ലിച്ചിറ വീട്ടില്‍ ഷാജിയുടെ മകളും കൊല്ലാട് തൊട്ടിയില്‍ നിബുവിന്റെ ഭാര്യയുമായ അഞ്ജന(27)യാണ് മരിച്ചത്. കുഞ്ഞ് രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്നുണ്ടായ ഇന്‍ഫെക്ഷന്‍ ആണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയ വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News