കൊല്ലം: കൊല്ലം അഞ്ചലില്‍ കൊവിഡ് ബാധിച്ചു യുവതി മരിച്ചു. അഞ്ചല്‍ കോളജ് ജംഗ്ഷന് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കു പോയപ്പോള്‍ സമ്പര്‍ക്കത്തില്‍ കൂടിയാണ് അശ്വതിക്ക് കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അശ്വതിയുടെ അമ്മ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News