KeralaNewsRECENT POSTS
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയില്‍ നിന്ന് വീണ് സ്ത്രീ മരിച്ചു
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. തമിഴ്‌നാട് അംബാസമുദ്രം സ്വദേശിനി സ്വര്‍ണ ഭാഗ്യമണി (55)യാണ് മരിച്ചത്. കൊല്ലം- പുനലൂര്‍ പാതയില്‍ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയില്‍ എന്ന സ്ഥലത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിനിന്റെ വാതലിനോട് ചേര്‍ന്നാണ് ഇവര്‍ ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News