home bannerKeralaNews
എരുമേലിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു
കോട്ടയം: എരുമേലിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കൊരട്ടി മാവുങ്കല്‍ ഫാത്തിമ (70) യാണു മരിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് മകള്‍ എത്തിയതിനെ തുടര്‍ന്നാണ് ഫാത്തിമയും ക്വാറന്റീനില്‍ ആയത്. ഇവര്‍ക്ക് കൊവിഡ് ലക്ഷണമുണ്ടായിരുന്നില്ല.
ആരോഗ്യ വകുപ്പ് ആംബുലന്‍സ് അയച്ചെങ്കിലും ഡ്രൈവര്‍ മാത്രമാണ് എത്തിയത്. ഇതോടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് എരുമേലി പിഎച്ച്‌സിയില്‍ നിന്ന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പിപിഇ കിറ്റ് ധരിപ്പിച്ച് മൃതദേഹം ആംബുലന്‍സില്‍ കയറ്റി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News