കൂടത്തായിലെ ജോളി,കാമുകനെ വെട്ടിനുറുക്കി പുഴയില്‍ തള്ളിയ ഓമനക്കുട്ടി,ഭാര്യപിതാവിനെ കാമുകനെ കൂട്ടുപിടിച്ച് കൊന്ന സുന്ദരിയായ ഷെറിന്‍ സ്വന്തമായി ഗുണ്ടാസംഘമുള്ള ശോഭാ ജോണ്‍ ,പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന ശരണ്യയ്ക്ക് മുന്‍ഗാമികളായ വനിതാ ക്രിമിനലുകള്‍ ഇവര്‍
കൂടത്തായിയില്‍ ഒരു കുടുംബത്തിലെ 6 പേരെ അതി നിഷ്ഠൂരമായി വകവരുത്തിയ ജോളിയുടെ കുറ്റകൃത്യങ്ങള്‍ മലയാളിയുടെ ഓര്‍മ്മയില്‍ നിന്ന് മാറും മുമ്പാണ് കാമുകനുവേണ്ടി നൊന്തുപെറ്റ ചോരക്കുഞ്ഞിനെ കടല്‍ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ ശരണ്യ ലോകത്തെ ഞെട്ടിച്ചിരിയ്ക്കുന്നത്.കുറ്റകൃത്യങ്ങളുടെ രീതികൊണ്ട് തെരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ടും നാടിനെ അമ്പരപ്പിലാക്കിയ വനിതാ കുറ്റവാളികള്‍ നിരവധിയാണ്.
കൂടത്തായി ജോളി
കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചതിന്റെ ചുരുളഴിഞ്ഞപ്പോഴാണ് സിനിമാ കഥകളെ വെല്ലുന്ന സംഭവ പരമ്പരകള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട റോയി എന്നയാള്‍ സ്വത്തു തര്‍ക്കത്തേത്തുടര്‍ന്ന് നല്‍കിയ പരാതിയാണ് ജോളിയെന്ന അജ്ഞാത കൊലപാതകിയുടെ കൈകളില്‍ വിലങ്ങി വീഴ്ത്തിയത്. കുടുംബസ്വത്ത് സ്വന്ധമാക്കി കാമുകനൊപ്പം ജീവിയ്ക്കാനുള്ള ജോളിയുടെ അത്യാര്‍ത്ഥിയാണ് ആറു ജീവനുകള്‍ നഷ്ടപ്പെടുത്തിയത്.
അന്നമ്മ(2002 ആഗസ്ത് 22), അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്(2008 ആഗസ്ത് 26), അന്നമ്മയുടെയും ടോം തോമസിന്റെയും മകനും പ്രതി ജോളിയുടെ ഭര്‍ത്താവുമായ റോയ്(2011 സപ്തംബര്‍ 30), അന്നമ്മയുടെ സഹോദരന്‍ മാത്യ മഞ്ചാടി(2014 ഫെബ്രുവരി 24), ടോം തോമസിന്റെ സഹോദര പുത്രനും ജോളിയുടെ കാമുകനുമായ ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍(2014 മെയ് 3), ഷാജുവിന്റെ ഭാര്യ സിലി(2016 ജനുവരി 11) എന്നിവരാണ് ദുരൂഹമായ രീതിയില്‍ മരണപ്പെട്ടത്.
ഡോക്ടര്‍ ഓമന
ജോളിയ്ക്കു മുമ്പ് വനിതാ കുറ്റവാളികളുടെ നേര്‍സാക്ഷ്യം ഡോക്ടര്‍ ഓമനയായിരുന്നു.1996 ല്‍ ആണ് കേരളമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ ഓമന എന്ന കുറ്റവാളി ജനിക്കുന്നത്. കാമുകനെ ഊട്ടിയില്‍ വച്ച് കൊലപ്പെടുത്തിയ ഓമന മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി പുഴയില്‍ തള്ളി.
ദേവിക അന്തര്‍ജനം എന്ന റംല
ഭര്‍ത്താവിന് ആദ്യ ഭാര്യയിലുണ്ടായ കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിരയാക്കിയ സ്ത്രീയായിരുന്നു ദേവിക അന്തര്‍ജനം എന്ന റംല. മുസ്ലീമായ റംല പേരുമാറ്റിയാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരെ വിവാഹം കഴിച്ചത്. ക്രൂരമര്‍ദ്ദനം ഏറ്റ അദിതി എന്ന പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് മരിച്ചു.
ഷെറിന്‍
ഭര്‍ത്താവിന്റെ സ്വത്ത് വകകള്‍ സ്വന്തമാക്കാന്‍ ഭര്‍തൃപിതാവിനെ വധിച്ച കേസിലെ പ്രതിയാണ് ഷെറിന്‍. 2010 ല്‍ ഭാസ്‌കര കാരണവരെ കൊല ചെയ്യാന്‍ ഷെറിനെ സഹായിച്ചത് അവിഹിത കാമുകന്‍.
സരിത എസ് നായര്‍
സാമ്പത്തിക തട്ടിപ്പും ലൈംഗികാപവാദങ്ങളും നിറഞ്ഞതാണ് സരിത എസ് നായര്‍ എന്ന കുറ്റവാളിയുടെ ജീവിതം. കേരളം ഏറ്റവും ചര്‍ച്ച ചെയ്ത വിവാദ നായികമാരില്‍ ഒരാള്‍.രാഷ്ട്രീയ വിവാദമായി കത്തിജ്ജ്വലിച്ചെങ്കിലും സോളാര്‍ തട്ടിപ്പ് കേസ് ഇപ്പോഴും എവിടേയും എത്തിയിട്ടില്ല.
കവിത പിള്ള
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ആറ് കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് കവിത പിള്ള. ഉന്നതരുമായിട്ടായിരുന്നു കവിതയുടെ ബന്ധങ്ങള്‍
റുക്സാനയും ബിന്ധ്യയും
കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി അത് വച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം. കേരളത്തിലെ പല പ്രമുഖരുടേയും പട്ടിക തയ്യാറാക്കിയിട്ടായിരുന്നു ഇവരുടെ തട്ടിപ്പ്.സംസ്ഥാനത്തെ പല ഉന്നതന്‍മാരുമായും ഇരുവര്‍ക്കും ബന്ധവുമുണ്ടായിരുന്നു.
ശോഭ ജോണ്‍
കേരളത്തില്‍ ആദ്യമായി ഗുണ്ട നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീയാണ് ശോഭാ ജോണ്‍. ഇവര്‍ക്ക് സ്വന്തമായി ഒരു ഗുണ്ടാ സംഘം തന്നെയുണ്ട്. തന്ത്രികേസിലെ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ലീന മരിയ പോള്‍
സിനിമ നടിയുടെ ഗ്ലാമറിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും നടത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ചയാളാണ് ലീന മരിയ പോള്‍.അധോലോ നായകന്‍ രവി പൂജാരയുടെ കൂട്ടാളികള്‍ കൊച്ചിയിലെ നക്ഷത്ര ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്തതോടെ രാജ്യം തന്നെ ശ്രദ്ധിയ്ക്കുന്ന പേരായി ലിന മാറി.ഒടുവില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ്ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുയാണ്.
ഹയറുന്നിസ
കല്ലുവാതുക്കലില്‍ 19 പേര്‍ മരിച്ച വിഷമദ്യ ദുരന്തം,മരിച്ചവരില്‍ നല്ലൊരു പങ്ക് ആളുകളും കുടിച്ചത് മൂലവെട്ടിയായിരുന്നു. കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ രണ്ടാം പ്രതിയായി ദീര്‍ഘനാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.