KeralaNewsRECENT POSTS
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിനെതിരെ സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷന്‍
തൃശൂര്‍: കോമരം സ്വഭാവദൂഷം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രദേശവാസിയായ കോമരം അറസ്റ്റിലായിരുന്നു. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു.
കോമരം തുള്ളലിനിടെ ശ്രീകാന്ത് യുവതിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചെന്നും ഇതില്‍ മനംനൊന്താണ് രണ്ടു കുട്ടുകളുടെ അമ്മ കൂടിയായ യുവതി ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ പരാതി.
സംഭവത്തില്‍ മണലൂര്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും ദേവിക്ക് മുന്നില്‍ മാപ്പു പറയണം എന്നുമായിരുന്നു കോമരം പറഞ്ഞതെന്നാണ് പരാതിയില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News