CrimeKeralaNews

ഒരു കിലോയിലേറെ ഹാഷിഷുമായി രണ്ട് യുവതികൾ കൊല്ലം പുനലൂരിൽ അറസ്റ്റിൽ

കൊല്ലം:ഒരു കിലോയിലേറെ ഹാഷിഷുമായി രണ്ട് യുവതികൾ കൊല്ലം പുനലൂരിൽ അറസ്റ്റിലായി.ആന്ധ്രപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായ യുവതികൾ.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനികളായ എൽസാകുമാരി, പങ്കി ഈശ്വരിയമ്മ എന്നിവരെയാണ് പുനലൂരിൽ നിന്നും എക്സൈസ് സംഘം ഹാശീഷ് ഓയിലുമായി പിടികൂടിയത്.1.2 കിലോഗ്രാം ഹാഷിഷ് യുവതികളിൽ നിന്ന് പിടിച്ചെടുത്തു

പുനലൂർ എക്സൈസ് സിഐ. സുദേവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പുനലൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് യുവതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. പുനലൂർ കാര്യാറ റോഡിലെ റെയിൽവേ അടിപ്പാത നിന്നുമാണ് യുവതികളെ പിടികൂടിയത്.

സ്ത്രീകളെ ഉപയോഗിച്ച് കേരളത്തിലേക്ക് ഹാശിഷ് ഓയിൽ കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ആയിരുന്നു പരിശോധന.
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് പറഞ്ഞു. കേസെടുക്കുന്നതിനായി അറസ്റ്റിലായ യുവതികളെയും ഹാശീഷ് ഓയിലും അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button