KeralaNewsRECENT POSTS
കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയേയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി
കൊല്ലം: യുവതിയെയും രണ്ടു വയസുള്ള പെണ്‍കുട്ടിയെയും സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി പരാതി. കൊല്ലം പുനലൂരിലാണ് സംഭവം. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്യവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പുനലൂര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. വിദേശത്തുള്ള ഭര്‍ത്താവ് തന്നോട് വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News