KeralaNews

‘നെയ്യാറ്റിന്‍കരയിലേത്​ ആത്മഹത്യതന്നെ, മാ​ധ്യ​മ വി​ചാ​ര​ണ ഒഴിവാക്കണം’ : ​ വനിതകമ്മീഷന്‍

കോ​ഴി​ക്കോ​ട്​: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​ത്​ ആ​ത്മ​ഹ​ത്യ​ത​ന്നെ​യെ​ന്ന്​ വ​നി​ത​ക​മ്മീ​ഷന്‍. പെട്രോ​ള്‍ ഒ​ഴി​ച്ച്‌​ ലൈ​റ്റ​ര്‍ ക​ത്തി​ച്ച​ത്​ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​​ത​ന്നെ​യാ​ണ്. ഭാ​ര്യ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രെ​ക്കൂ​ടി ഇ​ക്കാ​ര്യ​ത്തി​ലേ​ക്ക്​ കൂ​ട്ടി​പ്പി​ടി​ച്ച​ത്​ തെ​റ്റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ധ്യ​മ വി​ചാ​ര​ണ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​നി​ത​ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. എം.​എ​സ്​ താ​ര.

വി​ഷ​യം കൈ​കാ​ര്യം ചെ​യ്​​ത​തി​ല്‍ പൊ​ലീ​സി​ന്​ വീ​ഴ്​​ച പ​റ്റി​യോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വ​നി​ത​ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.മ​ക്ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്​ കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​ഘാ​തം വ​ലു​താ​ണ്. അ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ശ്ര​മി​ക്കേ​ണ്ട​താ​​ണെ​ന്നും എം.​എ​സ്​ താ​ര പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്​ ടൗ​ണ്‍​ഹാ​ളി​ല്‍ വ​നി​ത​ക​മീ​ഷ​ന്‍ അ​ദാ​ല​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​ദാ​ല​ത്തി​ല്‍ 57 കേ​സു​ക​ളാ​ണ്​ ആ​കെ പ​രി​ഗ​ണി​ച്ച​ത്. എ​ല്ലാം കോ​വി​ഡ്​ കാ​ല​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​യാ​ണ്. ര​ണ്ട്​ കേ​സു​ക​ള്‍ പ​രി​ഹ​രി​ച്ചു. 31 കേ​സു​ക​ളി​ല്‍ ക​ക്ഷി​ക​ള്‍ ഹാ​ജ​രാ​യി​ല്ല. കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ല്‍ കേ​സു​ക​ള്‍ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്​​തി​ട്ടി​ല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker