ലക്‌നൗ: സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി വനിതാ പോലീസ് ഉദ്യോഗസ്ഥ. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ മുറി കാണിച്ചു തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. പ്രതിരോധിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പരാതിയില്‍ പറയുന്നു.
പോലീസുകാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ അന്വേഷനം ആരംഭിച്ചുവെന്നും തെരച്ചില്‍ തുടരുകയാണെന്നും എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News