ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13 പ്രോ മാക്‌സ്; യുവതിക്ക് കിട്ടിയത് സോപ്പ്
ലണ്ടന്‍: ഒരു മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഒന്നര ലക്ഷത്തോളം വില വരുന്ന ഐഫോണ്‍ 13 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് കൈ കഴുകുന്ന സോപ്പ്. യു.കെയിലെ ഖൗല ലഫൈലി എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒന്നര ലക്ഷത്തോളം വില വരുന്ന ഐ ഫോണിനു പകരം യുവതിയ്ക്ക് ലഭിച്ചത് 75 രൂപയുടെ കൈ കഴുകുന്ന സോപ്പാണ്.
തട്ടിപ്പ് നടന്നിരിക്കുന്നത് ഡെലിവറി സമയത്താണെന്നാണ് പ്രാഥമിക നിഗമനം. 36 മാസത്തെ കരാറില്‍ സ്‌കൈമൊബൈല്‍ വഴിയാണ് യുവതി മൊബൈല്‍ ഓര്‍ഡര്‍ ചെയ്തത്. ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് അടുത്ത ദിവസം തന്നെ ഡെലിവറി ചെയ്യണമെന്ന ഓപ്ഷന്‍ ഖൗല ലഫൈലി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, രണ്ട് ദിവസങ്ങള്‍ക്കു ശേഷമാണ് യുവതിയ്ക്ക് പാക്കേജ് ഡെലിവര്‍ ചെയ്തത്. ഇതുകൊണ്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നത് ഡെലിവറി സമയത്താകാമെന്ന് സംശയിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന്, യുവതി സ്‌കൈമൊബൈലില്‍ പരാതിപ്പെട്ടു. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ശരിയായ രീതിയില്‍ തന്റെ പ്രശ്‌നം അന്വേഷിക്കുന്നില്ലെന്ന് തോന്നിയതിനാല്‍ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഐഫോണ്‍ 13 സിരീസിലെ ഏറ്റവും വില കൂടിയ ഫോണാണ് ഐഫോണ്‍ 13 പ്രോ മാക്‌സ്. ഇന്ത്യയില്‍ ഫോണ്‍ വില്‍ക്കുന്നത് 1,29,900 രൂപയ്ക്കാണ്.