ചാലക്കുടി: കാണാതായ വീട്ടമ്മയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ. കിഴുക്കുംതല ജോസിന്റെ ഭാര്യ ഷേർളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയിൽ മാളക്കാരൻ കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നുപുലർച്ചെ രണ്ടിന് ഭർത്താവ് ജോസ് ഉണർന്നപ്പോൾ ഭാര്യയെ കാണാനുണ്ടായിരുന്നില്ല.
തുടർന്നു ജോസ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്നു രാവിലെ വീടിനുസമീപമുള്ള കടവിൽ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൾ മീര. മരുമകൻ ജിം മാത്യു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News