ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടില്‍ യുവതിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി.
ചാരുംമൂട് താമരക്കുളം ചത്തിയറയിലാണ് സംഭവം. അമ്പലത്തില്‍ പോകാനായി പുറപ്പെട്ടതാണ് യുവതി. എന്നാല്‍, രാവിലെ ഏഴരയോടെയാണ് യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു നൂറനാട് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നു ചെരിപ്പും ലഭിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: ദീപിക, കൈലാസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News