ന്യൂഡല്‍ഹി: ടി.വി അവതാരകന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി 22 കാരിയായ യുവതി രംഗത്ത്. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ കഴിഞ്ഞയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. 28കാരനായ ടെലിവിഷന്‍ അവതാരകന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.
ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് സ്വദേശിയായ യുവതിയെ 28കാരന്‍ ഹോട്ടലിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കുടുംബം അതേ ഹോട്ടലിലായിരുന്നു താമസം. അവിടെയെത്തിയതോടെ യുവാവ് മറ്റൊരു മുറിയെടുത്ത് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
മുംബൈയിലെ വ്യവസായിയുടെ മകനും ടെലിവിഷന്‍ അവതാരകനുമാണ് ആരോപണ വിധേയനായ യുവാവ്. യുവതിയുടെ പരാതിയില്‍ അവതാരകനെതിരെ കേസെടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News