News

ബ്യൂട്ടിപാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു

ഗുവാഹത്തി: അസമിലെ ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. അസം ഗുവാഹത്തി സ്വദേശിനിയായ ബിനിത നാഥ് എന്ന യുവതിയ്ക്കാണ് പൊള്ളലേറ്റത്. ഇറ്റലിയില്‍ താമസമാക്കിയ ബിനിത, ഉന്നതപഠനത്തിനായി റോമിലെ ഒരു പ്രശസ്ത യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയിരുന്നു. ഇതിനിടെ ഭര്‍ത്തൃസഹോദരിയുടെ വിവാഹച്ചടങ്ങുകള്‍ക്കായാണ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയത്.

വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് സില്‍ച്ചാറിലെ ഒരു ബ്യൂട്ടിപാര്‍ലറിലെത്തിയത്. എന്നാല്‍ ഫേഷ്യല്‍ ചെയ്യുന്നതിനായി ബ്ലീച്ച് പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളുകയായിരുന്നു. ലിങ്ക് റോഡിലെ ‘ശാരദ’ എന്ന ബ്യൂട്ടിപാര്‍ലറാണ് യുവതി സന്ദര്‍ശിച്ചത്. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് വീഡിയോ വഴി ബിനിത തന്നെയാണ് പങ്കുവച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ വിവാഹത്തിനായാണ് അവസാനമായി ബ്യൂട്ടിപാര്‍ലര്‍ സന്ദര്‍ശിച്ചതെന്ന് ബിനിത പറയുന്നു.

വിവാഹശേഷം ഇതാദ്യമായാണ് ഒരു ബ്യൂട്ടിപാര്‍ലറിലെത്തുന്നത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ഇപ്പോള്‍ ഫേഷ്യല്‍ ചെയ്യുന്നതിനായാണ് ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ചത്. ‘ഡീറ്റാന്‍ ഫേഷ്യല്‍’ ആണ് നല്ലതെന്നും അവര്‍ നിര്‍ദേശിച്ചു. മുഖത്ത് രോമങ്ങളുള്ളത് വാക്‌സ് ചെയ്‌തോ ത്രെഡ് ചെയ്‌തോ നീക്കാമെന്ന നിര്‍ദേശം അവര്‍ നല്‍കിയപ്പോള്‍ ഞാന്‍ വിസമ്മതിച്ചു ഇതോടെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു.

ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. വേദനയില്‍ പുളഞ്ഞ് ഉച്ചത്തില്‍ നിലവിളിച്ചതോടെ അവര്‍ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു. മുഖത്ത് ഐസ് ബാഗ് വച്ചു എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു’. മുഖത്തെ പൊള്ളലുകള്‍ വലുതായതിനാല്‍ ഡോക്ടറുടെ സഹായവും വേണ്ടി വന്നു. പൊള്ളലേറ്റത് തന്നെയെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. മരുന്നുകള്‍ പുരട്ടുന്നുണ്ടെന്നും പാടുകള്‍ മായാന്‍ കാലതാമസം ഉണ്ടാകുമെന്നും യുവതി പറയുന്നു.

ഇതിന് പിന്നാലെയാണ് ബ്യൂട്ടി പാര്‍ലറിനെതിരെ ഇവര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പാര്‍ലര്‍ ഉടമകള്‍ തീര്‍ത്തും നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാണ് ആരോപണം. മുഖത്ത് പൊള്ളലേറ്റ ശേഷം ഉടമയുമായി ബന്ധപ്പെട്ട് ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. എന്നാല്‍ തന്നോട് ഖേദം പ്രകടനം നടത്തുന്നത് പോയിട്ട് ഒന്നു പ്രതികരിക്കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും ബിനിത പറയുന്നു. തനിക്ക് സംഭവിച്ചത് പോലെ നാളെ മറ്റൊരാള്‍ക്കും സംഭവിച്ചേക്കാം അതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ തീരുമാനിച്ചത് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button