
കൊല്ലം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം സ്‌റ്റോപ്പില്‍ കവര്‍ച്ചാ ശ്രമം. തമിഴ് നാടോടി യുവതി പോലീസ് പിടിയിലായി. തെങ്കാശി റെയില്‍വേ പുറംമ്‌ബോക്ക് കോളനിയില്‍ താമസിക്കുന്ന മീനാക്ഷി എന്നു വിളിക്കുന്ന കാളീശ്വരി (35) ആണ് പോലീസ് പിടിയിലായത്. സ്വകാര്യ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയുടെ ബാങ്കില്‍ നിന്നുമാണ് ഇവര്‍ പണം എടുക്കാന്‍ ശ്രമിച്ചത്.
വെള്ളിമണ്‍ ശ്യാമളാലയം വീട്ടില്‍ രേവതിയുടെ ബാഗാണ് തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചത്. ബാഗ് തുറക്കുന്നത് കണ്ട രേവതി ശബ്ദം ഉയര്‍ത്തി ജനശ്രദ്ധ ആകര്‍ഷിച്ചത് കൊണ്ട് മോഷണം നടന്നില്ല. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷ്, എസ്.ഐ മാരായ രതീഷ്‌കുമാര്‍, ബാലചന്ദ്രന്‍, സി.പി.ഓ ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News