CrimeKeralaNews

മസാജിങ്ങിന്റെ മറവില്‍ ലഹരി ഇടപാട്; പാലക്കാട് യുവതി അറസ്റ്റില്‍

പാലക്കാട്: മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്‍പയെ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പ് 11.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കുനിശ്ശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ എന്നിവരെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് യുവതിയിലേക്ക് എത്തിയത്.

ആവശ്യക്കാരന് ലഹരി കൈമാറാന്‍ കാത്തുനിന്ന യുവാക്കളെ പൊലീസ് കൃത്യമായി നിരീക്ഷിച്ച് കുടുക്കുകയായിരുന്നു. ഇവരുടെ ഫോണില്‍നിന്നാണ് ശില്‍പയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്സാപ് സന്ദേശങ്ങളും ഫോണ്‍ കോൾ രേഖകളും പൊലീസ് ശേഖരിച്ചു. അഞ്ച് ദിവസത്തിലധികം ശില്‍പയെ നിരീക്ഷിശേഷമാണ് പിടികൂടിയത്.

വിവിധ ജില്ലകളിലെ മസാജിങ് സെന്ററുകളില്‍ ശില്‍പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളില്‍ നിന്നാണ് ശില്‍പ ലഹരി വില്‍പനയുടെ സാധ്യത മനസിലാക്കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മസാജിങ് സെന്ററുകളെ പതിവായി ലഹരി കൈമാറ്റ ഇടങ്ങളായി മാറ്റിയിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ വഴി പതിവ് ഇടപാടുകാരില്‍ നിന്നാണ് ലഹരി വാങ്ങിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണം കൂടി ഉറപ്പിച്ച് കണ്ണികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button