നിരവധി പേര്‍ക്കെതിരെ വ്യാജ പീഡനപരാതി നല്‍കിയ 22കാരി അറസ്റ്റില്‍
ഗുരുഗ്രാം: നിരവധി പേര്‍ക്കെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമിലാണ് സംഭവം. 22കാരിയായ വിദ്യാര്‍ഥിനിയെയാണ് പോലീസ് പിടികൂടിയത്. എട്ട് പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയും അമ്മയും മറ്റൊരാളും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്.
ഒക്ടോബറില്‍ ഈ യുവതിക്കെതിരെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പോലീസിനെ സമീപിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തേക്കുറിച്ച് അറിഞ്ഞ സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.
ഇതിനിടെ ചൊവ്വാഴ്ചയാണ് കര്‍ണാല്‍ സ്വദേശിയായ ഒരു സ്ത്രീയും ഇവര്‍ക്കെതിരെ പോലീസിനെ സമീപിച്ചത്. തന്റെ മകന്‍ യുവതിയില്‍ നിന്നും ഒരു മുറി വാടകയ്ക്ക് എടുത്തുവെന്നും എന്നാല്‍ പിന്നീട് മകനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു.
അറസ്റ്റിലായ യുവതി നല്‍കിയ എട്ട് വ്യാജപരാതികളില്‍ നാലെണ്ണം റദ്ദാക്കി. മൂന്നെണ്ണം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടെണ്ണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ന്യൂ കോളനി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ രാജേഷ് കുമാര്‍ പറഞ്ഞു.