ഒടുവിൽ ആശ്വാസം! ;കിണറ്റിൽ വീണ കാട്ടാന കരകയറി
മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാന കര കയറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റിൽ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നത്. 20 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിയശേഷമാണ് രാത്രി പത്തോടെ കാട്ടാന കരയ്ക്ക് കയറിയത്.
കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് വിജയിച്ചത്. കാട്ടാന അകപ്പെട്ട കിണറിന്‍റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ശേഷം രാത്രി എട്ടോടെയാണ് കിണറ് പൊളിച്ച് ആനയെ പുറത്തെത്തിക്കാൻ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്‍റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.
ഇതിലൂടെ പലവട്ടം ആന കയറാൻ ശ്രമിച്ചെങ്കിലും പിൻകാലുകള്‍ കിണറ്റിൽ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു. ഇതിനിടയിൽ ആനയ്ക്ക് പനംപട്ട ഉള്‍പ്പെടെ ഇട്ടു നൽകിയിരുന്നു. പലതവണ ആന വനംവകുപ്പ് ഒരുക്കി വഴിയിലൂടെ കയറാൻ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് ഏറ്റവും ഒടുവിലായി രാത്രി പത്തോടെ നടത്തിയ ശ്രമത്തിൽ ആന കിണറ്റിൽ നിന്ന് പുറത്തേക്ക് കയറുകയായിരുന്നു. അക്രമങ്ങളൊന്നും കാണിക്കാതെ തന്നെ ആന സ്ഥലത്ത് നിന്ന് പോയി. റബ്ബര്‍ തോട്ടത്തിലേക്കാണ് ആന പോയത്. കാഴ്ചയിൽ ആനയ്ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രാവിലെ മുതൽ കിണറ്റിൽ തന്നെ കിടന്നതിനാൽ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് നേരത്തെ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നത്..
കിണറിന്‍റെ ഒരു ഭാഗം പൊളിച്ചതിനാൽ പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥൻ സണ്ണിക്ക് നൽകും. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതർ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. വനത്തിലേക്ക് കയറിപോകുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും നിലയുറപ്പിക്കു. ആനയെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും. കാർഷകരായ പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.
ആനയെ കിണറ്റിൽ വെച്ച് തന്നെ മയക്കുവെടി വെച്ച് ഉൾക്കാട്ടിലേക്ക് കൊണ്ടുവിടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തുകയായിരുന്നു. സ്ഥലത്തെ ഇടവക വികാരി ഉൾപ്പെട്ട് നടത്തിയ ചർച്ചയിലാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്. കിണർ ഒരുഭാഗം ഇടിച്ച് ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് 20 മണിക്കൂറിനൊടുവിൽ വിജയകരമായി പൂര്‍ത്തിയായത്.