Uncategorized
ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വച്ച് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു
അരൂര്‍: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വച്ച് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിനു മുമ്പില്‍ വച്ച് അപകടത്തില്‍ മരിച്ചത്. ഇവര്‍ ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സ് ആണ്.
ഷെല്‍മി ബസില്‍ കയറുന്ന സമയത്ത്, ബസിന്റെ പിന്നില്‍ ആന്ധ്രയില്‍ നിന്ന് ചെമ്മീന്‍ കയറ്റി വന്ന ലോറി ഇടിച്ചപ്പോള്‍ അതിന്റെ ആഘാതത്തില്‍ ഇവര്‍ ബസില്‍ നിന്ന് റോഡരികിലേക്കു തെറിച്ചു വീണു. വീണപ്പോള്‍ ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മക്കള്‍: സ്റ്റീവ്, സ്റ്റെഫിന്‍.
Source: Eastcost Daily
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News