EntertainmentNews

2.0 യിലെ രജനിയുടെ വില്ലൻ വേഷം എന്തുകൊണ്ട് നിരസിച്ചു?; മറുപടിയുമായി കമൽഹാസൻ

ചെന്നൈ:സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുടെ പേരിൽ പ്രേക്ഷകർ ഉലകനായകൻ എന്ന് വിളിക്കുന്ന കലാകാരനാണ് കമൽഹാസൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന സിനിമയിലെ നടന്റെ പ്രകടനവും ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിനിടയിൽ കമലിന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2 വും റിലീസിന് ഒരുങ്ങുകയാണ്. ഏറെ വർഷങ്ങൾക്കിപ്പുറം ശങ്കറിനൊപ്പം കമൽ വീണ്ടും കൈ കൊടുക്കുമ്പോൾ സംവിധായകന്റെ എന്തിരൻ, 2.0 എന്നീ സിനിമകളിൽ നിന്ന് എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിനും കമൽ മറുപടി നൽകുകയാണ്.

സിനിമാ എന്നത് സങ്കീർണ്ണമായ ഒരു വ്യവസായമാണ്. തന്റെ പ്രതിഫലം, ഡേറ്റ്, മാർക്കറ്റ് ഉൾപ്പടെ നിരവധി കാര്യങ്ങൾ ഒത്തുവരേണ്ടതുള്ളതിനാൽ ആ സമയം എന്തിരൻ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ കൃത്യമായ സമയത്ത് ശങ്കർ അതൊരു സിനിമയാക്കി, ചിത്രം വലിയ വിജയവുമായി മാറിയെന്ന് കമൽഹാസൻ പിങ്ക് വില്ലയോട് പറഞ്ഞു.

എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിൽ പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്കും കമലിനെ ആദ്യം പരിഗണിച്ചിരുന്നു. ഈ കഥാപാത്രം എന്തുകൊണ്ട് നിരസിച്ചു എന്ന ചോദ്യത്തിന് തനിക്ക് കുറച്ച നാൾ കൂടി നായകനായി തുടരണമെന്ന് ശങ്കറിനോട് പറഞ്ഞതായാണ് കമലിന്റെ മറുപടി.

അതേസമയം ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker