പ്രധാനമന്ത്രി താടി നീട്ടി വളര്‍ത്തുന്നത് എന്തിന്? അഭ്യൂഹങ്ങള്‍ പെരുകുന്നു
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീണ്ട താടിയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ഇടയില്‍ ഉള്‍പ്പെടെ ചര്‍ച്ചാവിഷയം. കാരണം വ്യക്തമല്ലെങ്കിലും മോഡിയുടെ ശൈലി പിന്തുടര്‍ന്നു പാര്‍ട്ടിയിലെ മറ്റു നേതാക്കളും താടി നീട്ടിയാലോ എന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ബിജെപി അതു നിരുത്സാഹപ്പെടുത്തി.
ഒന്‍പതു മാസം ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയും അതിനൊപ്പം നീളുകയായിരുന്നു. വൃത്തിയായി വെട്ടിയൊതുക്കിയ താടിയുമായാണു മോഡിയെ എല്ലാവരും കണ്ടിരുന്നത്. ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ അഭ്യര്‍ഥനകള്‍ ഒരുപാടുണ്ടായെങ്കിലും പ്രധാനമന്ത്രി ഒരു വിശദീകരണവും നല്‍കിയില്ല.
വെല്ലുവിളി ഏറ്റെടുത്തു വിജയം കൈവരിക്കും വരെയോ ഒരു ഉദ്ദേശ്യം പൂര്‍ത്തിയാക്കുന്നതു വരെയോ താടി മുറിക്കില്ലെന്നത് ഇന്ത്യയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ പാരമ്പര്യത്തിന്റെ ഭാഗമാണോ എന്ന ചര്‍ച്ച വരെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ഉയരുന്നുണ്ട്. വാക്‌സിന്‍ കുത്തിവയ്പു തുടങ്ങിയാല്‍, അല്ലെങ്കില്‍ രാജ്യം സാധാരണനിലയിലേക്കു മടങ്ങിയാല്‍ പ്രധാനമന്ത്രി താടി പഴയതുപോലെയാക്കുമെന്നാണ് ഒരു അനുമാനം.
അയോധ്യയില്‍ രാമക്ഷേത്രം എന്ന തന്റെ സ്വപ്നം സഫലമാകാന്‍ കാത്തിരിക്കുകയാണു മോഡി എന്നാണ് പ്രചാരത്തിലുള്ള മറ്റൊരു ഊഹം, എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ രണ്ടുവര്‍ഷമെങ്കിലും കാത്തിരിപ്പു നീളും. എന്നാല്‍, താടി വളര്‍ന്നതുകൊണ്ടു പ്രധാനമന്ത്രിയുടെ ചുറുചുറുക്കിനു കുറവൊന്നുമില്ലെങ്കിലും ഈ പുതിയ ഭാവത്തില്‍ അദ്ദേഹത്തിനു പ്രായമേറിയതായി തോന്നും. ഉചിതമായ സമയം വരുമ്‌ബോള്‍ പ്രധാനമന്ത്രിതന്നെ തന്റെ നീളുന്ന താടിയുടെ രഹസ്യം വെളിപ്പെടുത്തിയേക്കാം എന്ന കാത്തിരിപ്പിലാണ് എല്ലാവരും.