അവര്‍ എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്; ഞാന്‍ വിളിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല
മുംബൈ:തന്റെ വിവാദപരമായ പ്രസ്താവനകള്‍ കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നീ താരങ്ങളെ കുറിച്ച് കങ്കണ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. താന്‍ എല്ലാവരെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മാത്രം കൂട്ടത്തോടെ ഒറ്റപ്പെടുത്തുകയാണെന്ന് കങ്കണ പറയുന്നു.
”ബോളിവുഡില്‍ ഞാന്‍ പിന്തുണയ്ക്കുകയും, പ്രശംസിക്കാത്തതോ ആയ ഒരു നടി പോലുമില്ല. പക്ഷെ എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല. അതെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവര്‍ എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്. ആലോചിച്ച് നോക്കു.”
”ഞാന്‍ അവരുടെ എല്ലാം സിനിമ കാണാന്‍ യാതൊരു പ്രശ്‌നവുമില്ലാതെയാണ് പോകുന്നത്. എന്നെ അവര്‍ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ സിനിമ കാണാനായി ക്ഷണിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല” എന്നാണ് കങ്കണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കളെയും നടിമാരെയും വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് നീണ്ടു പോവുകയാണ്.
ഈ സാഹചര്യത്തില്‍ കങ്കണ നായികയായ ‘തലൈവി’ നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ ഏപ്രില്‍ 23ന് തന്നെ തിയേറ്ററുകളില്‍ എത്തുകയാണ്. കരണ്‍ ജോഹറും ആദിത്യ ചോപ്രയും നടിമാരും ഒളിച്ചിരിക്കുമ്പോള്‍ നൂറ് കോടി സിനിമയുമായി താന്‍ ബോളിവുഡിന രക്ഷിക്കാന്‍ പോവുകയാണ് എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ് ജയലളിതയായി വേഷമിടുന്നത്. എം.ജി.ആറായി അരവിന്ദ് സ്വാമിയെത്തുമ്പോൾ ശശികലയായി വേഷമിടുന്നത് മലയാളി നടി ഷംന കാസിമാണ്.
ഏപ്രിൽ 23 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം. ജി വി പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷൻ ഡയറക്ടർ സിൽവയുമാണ്.