ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം ഇന്‍ഡ്യക്ക് എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ത്യാടുഡേ-സിവോട്ടര്‍ സര്‍വ്വേ. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇന്‍ഡ്യ സഖ്യത്തിന് സാധിക്കില്ലെന്ന് 54 ശതമാനം പേർ അഭിപ്രായപ്പെട്ടു. 33 ശതമാനം പേര്‍ എന്‍ഡിഎ പരാജയപ്പെടുമെന്നും പറയുന്നു.
പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റുന്നത് വോട്ട് ലഭിക്കാന്‍ ഇടയാക്കുമോയെന്ന ചോദ്യത്തിന്, 39 ശതമാനം പേര്‍ അനുകൂലമായി മറുപടി നല്‍കി. 30 ശതമാനം പേര്‍ വിയോജിക്കുകയും ചെയ്തു. 18 ശതമാനം പേര്‍ ഇന്‍ഡ്യ എന്ന പേര് വോട്ടിനെ സ്വാധീനിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ സഖ്യത്തെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് 24 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമായി 15 ശതമാനം പിന്തുണ ലഭിച്ചു.