Featuredhome bannerInternationalNews
അതീവ ജാഗ്രത വേണം; വീണ്ടും കൊവിഡിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: മാലോകര്‍ക്ക് ഭീഷണിയായി കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇത് നാലാം തവണയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊവിഡ് എന്ന മഹാമാരി ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
ദശാബ്ദങ്ങളോളം ജനങ്ങള്‍ കൊവിഡിന്റെ പരിണിതഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സമാന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News