EntertainmentNews

പത്ത് വര്‍ഷം എവിടെയായിരുന്നു? തിരിച്ചുവരവിനെപ്പറ്റി അര്‍ച്ചന കവി

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയിലൂടെയാണ് അര്‍ച്ചന കവി കടന്നു വരുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി. പക്ഷെ പിന്നീട് താരം സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇടക്കാലത്ത് ടെലിവിഷനിലും വെബ് സീരീസുകളുമെല്ലാം അഭിനയിച്ചുവെങ്കിലും അതൊന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിലേക്ക് എത്തിയില്ല. ഇപ്പോഴിതാ പത്ത് വര്‍ഷത്തിന് ശേഷം അര്‍ച്ചന കവി തിരികെ വന്നിരിക്കുകയാണ്.

ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവിയുടെ തിരിച്ചുവരവ്. രണ്ടാം വരവ് അര്‍ച്ചന ഗംഭീരമാക്കിയെന്നാണ് സിനിമയുടെ ആദ്യ ദിവസത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും ഇടവേളയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അര്‍ച്ചന കവി. റിലീസിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സാസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

”പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അനസ് ഖാനേയും അഖില്‍ പോളിനേയും അറിയുന്നവര്‍ക്ക് അവര്‍ എത്രമാത്രം നേര്‍ഡ്‌സ് ആണെന്ന് അറിയാം. അവര്‍ നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കായിരിക്കും. അവരുടെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ ഞാന്‍ നന്ദി പറയുകയാണ് അവരോട്.” അര്‍ച്ചന പറയുന്നു.

കഥ തന്നെയാണ് ഞാന്‍ സിനിമയുടെ ഭാഗമാകാനുള്ള കാരണം. ഞാനിതില്‍ ചെറിയൊരു കഥാപാത്രമാണ് ചെയ്യുന്നത്. പക്ഷെ അഖിലിനെ ആദ്യം കണ്ടപ്പോള്‍ തന്നെ പറഞ്ഞത് കഥാപാത്രത്തെക്കുറിച്ച് മാത്രമായി പറയുന്നില്ല, മുഴുവന്‍ തിരക്കഥയും വായിച്ച് കേള്‍പ്പിക്കാം എന്നാണ്. ആ ബഹുമാനം എല്ലാ ആര്‍ട്ടിസ്റ്റിനും നല്‍കുന്നുണ്ടെന്നും അര്‍ച്ചന പറയുന്നു.

പ്രൊജ്ക്ടിന്റെ ഭാഗമായ ശേഷവും അവര്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത ഞാന്‍ ആദ്യമായി ഡബ്ബ് ചെയ്ത സിനിമയാണെന്നതാണ്. ഇത്രയും വര്‍ഷം ആയിട്ടും ഞാന്‍ എന്റെ ശബ്ദം കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്നില്ല. ആദ്യമായി ദേവികയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതും ഈ രണ്ട് സംവിധായകരും പറഞ്ഞതിനാലാണ്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ചെയ്യാം എന്നാണ് അവര്‍ പറഞ്ഞതെന്നും അര്‍ച്ചന കവി പറയുന്നു.

വളരെ ഫ്രണ്ട്‌ലിയായിരുന്നു. എനര്‍ജി എനിക്ക് ഇഷ്ടപ്പെട്ടു. ചോദ്യങ്ങള്‍ ചോദിക്കാം. പത്ത് വര്‍ഷം മുമ്പ് എന്തെങ്കിലും സംശയം ചോദിച്ചാല്‍ വിളിക്കാം എന്ന് പറയും. ആ വ്യത്യാസം വന്നിട്ടുണ്ട്. ആ സൗഹൃദം ടീമിലുണ്ട്. അതിനാല്‍ എല്ലാ അര്‍ത്ഥത്തിലും എനിക്കിത് വിന്‍ വിന്‍ ആയിരുന്നുവെന്നും താരം പറയുന്നു. എന്തുകൊണ്ടാണ് പത്ത് വര്‍ഷക്കാലം അഭിനയിക്കാതിരുന്നതെന്നും താരത്തോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്.

എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. പിന്നെ ഞാന്‍ വിവാഹം കഴി്ച്ചു. പിന്നെ ഒരു ഡിവോഴ്‌സ് നടന്നു. പിന്നെ ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ? എന്നായിരുന്നു അതിനുള്ള അര്‍ച്ചന കവിയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker