അമിത് ഷാ എവിടെ? #WhereIsAmitShah ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
ന്യൂഡല്‍ഹി:ദേശീയ പൗരത്വ ഭേതഗതി നിയമം കാശ്മീര്‍ വിഭജനം എന്നിവയടക്കം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളുടെയല്ലാം സൂത്രധാരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. എന്നാല്‍ രാജ്യം കൊവിഡ് മഹാമാരിയില്‍ പെട്ടുഴലുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
രാജ്യത്ത് കോവിഡ് 19 മരണം 20 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 149 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. ഇതിനിടെ അമിത് ഷായ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍. കോവിഡ് വിഷയത്തില്‍ മൗനം തുടരുന്ന അമിത് ഷായ്ക്കെതിരെ കപില്‍ ആഞ്ഞടിച്ചു.
രാജ്യത്ത് ലോക്ക് ഡൗണ്‍ ആണ്. ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വന്തം ദേശത്തേക്ക് പലായാനം ചെയ്യുന്നത്. വീടുകളില്‍ എത്താന്‍ അവര്‍ കഷ്ടപ്പെടുകയാണ്.കിലോമീറ്ററുകള്‍ താണ്ടി പലര്‍ക്കും സ്വദേശത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി ഇതിനെ കുറിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടില്ല, അദ്ദേഹത്തിനെ കാണാന്‍ തന്നെ ഇല്ല. ഇതുവരെ ഒരു ബട്ടണും അമര്‍ത്തിയിട്ടില്ല, എന്നിട്ടും സര്‍ക്കാര്‍ തിരുമാനത്തിന്റെ ഷോക്ക് ഞങ്ങള്‍ക്ക് വീടുകളില്‍ അനുഭവപ്പെടുന്നു,- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
നേരത്തേ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് ഷോക്കേല്‍ക്കുന്ന തരത്തില്‍ വേണം വോട്ടിംഗ് മെഷിനിലെ ബട്ടണ്‍ അമര്‍ത്താന്‍ എന്ന് അമിത് ഷാ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സിബലിന്റെ പരാമര്‍ശം. എന്നാല്‍ സിബല്‍ മാത്രമല്ല അമിത് ഷാ എവിടെയാണെന്ന ചോദ്യം ട്വിറ്ററിലും ട്രന്റിങ് ആയിരിക്കുകയാണ്. #WhereIsAmitShah ആണ് ട്വിറ്ററില്‍ ട്രെന്റിങ്ങ് ആയത്.
രാജ്യത്ത് ലേക്കൗട്ട് നിലനില്‍ക്കുമ്പോള്‍ പതിനായിരങ്ങളാണ് കൂട്ടം കൂട്ടമായി പലായനം തുടരുന്നത്.രാജ്യത്തിന്റെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് വന്‍ തിരിച്ചടിയാണ് കൂട്ടപ്പലായനമെന്ന വിലയിരുത്തലുമുണ്ട്.