ഗോപിയുടെ കൂടെയായിരുന്നപ്പോള്‍ ആരും പാടാന്‍ വിളിച്ചില്ല! ഇപ്പോള്‍ അവസരങ്ങള്‍ വരുന്നു: അഭയ
കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സംഗീതത്തിന് പുറമെ മോഡലിംഗിലും പ്രിയമുള്ളയാളാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് അഭയ. അഭയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തി അഭയ കയ്യടി നേടിയിട്ടുണ്ട്.
അഭയയുടെ വ്യക്തിജീവിതവും എന്നും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറും അഭയയും പ്രണയത്തിലായിരുന്നു. ഇരുവരും ഏറെ നാള്‍ ലിവിംഗ് ടുഗദറിലായിരുന്നു. എ്ന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറയിരുന്നു. ഇപ്പോഴിതാ മാതൃഭൂമിയ്ക്ക് ന്ല്‍കിയ അഭിമുഖത്തില്‍ ഗോപി സുന്ദറിനെക്കുറിച്ച് മനസ് തുറക്കുകയാണ് അഭയ.
ഗോപി സുന്ദറിനെ പരിചയപ്പെടുന്നത് ഒരു അഭിമുഖത്തിന് പോയപ്പോഴാണെന്നാണ് അഭയ പറയുന്നത്. ഗോപിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലൊരു വഴിത്തിരിവായി മാറി. ഗോപി സുന്ദറും അഭയയും ലിവിങ് ടുഗദറിലായിരുന്നു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറേ വര്‍ഷം വേണ്ടി വന്നുവെന്നാണ് അഭയ പറയുന്നത്.
മോള്‍ ആരുടെ കൂടെയാണ് ജീവിക്കുന്നതെന്ന ചോദ്യം അവരാണ് ഏറെ കേട്ടിട്ടുള്ളതെന്നും അഭയ പറയുന്നു. അതേസമയം താന്‍ ചെറുപ്പം മുതലേ ഇങ്ങനാണെന്നും അതിനാല്‍ അച്ഛനും അമ്മയ്ക്കും അത് ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ സാധിച്ചുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും അഭയ പറയുന്നു.
സോഷ്യല്‍ മീഡിയയിലൊക്കെ കാണുന്നത് പോലെ, എല്ല കുടംബത്തിലും കാറണം തിരിഞ്ഞിരിക്കുന്ന ഒരു കുട്ടിയെയെ പോലെ ആയിരുന്നു താനെന്നാണ് അഭയ പറയുന്നത്.
നീ വേറെ ഒരു വീട്ടില്‍ പോകാനുള്ളതാണെന്ന് കേട്ടാണ് താനും വളര്‍ന്നതെന്ന് അഭയ പറയുന്നു. എന്നാ്# ചെറുപ്പം മുതലേ താന്‍ തിരിഞ്ഞു നിന്ന് ചോദ്യം ചോദിക്കുന്ന ശീലക്കാരിയായിരുന്നുവെന്നും അഭയ പറയുന്നു. അതേസമയം അഭയ്ക്ക് പാടാന്‍ സാധിക്കുമെന്ന് തിരിച്ചറിയുന്നതും പിന്നണി ഗാന രംഗത്തിലേക്ക് എത്തിക്കുന്നതും ഗോപി സുന്ദറാണെന്നും അഭയ പറയുന്നുണ്ട്.
ഒരു ഗായികയായി തന്നെ പരുവപ്പെടുത്തിയത് ഗോപിയാണെന്ന് അഭയ പറയുന്നു. തന്റെ ജീവിതത്തില്‍ ഗോപിയ്ക്ക് ഒരുപാട് സ്വാധീനമുണ്ടെന്നും എങ്ങനെയാണ് ഒരു പാട്ട് പഠിക്കേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും തനിക്ക് പറഞ്ഞു തന്നത് ഗോപിയാണെന്നും അഭയ പറയുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ജീവിതത്തില്‍ സംഗീതമായിരുന്നു പ്രധാനമെന്നും അഭയ പറയുന്നത്. ഓരോ പാട്ടും തന്റെ മുന്നിലാണ് ജനിച്ചതെന്നും അഭയ പറയുന്നു.
അതേസമയം ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നുണ്ട്. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അഭയ പറയുന്നു. ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അഭയ സ്വന്തമായി സംഗീത ബാന്റ് ആരംഭിക്കുന്നത്. ഇപ്പോള്‍ അതുമായി മുന്നോട്ട് പോവുകയാണ് താരം.