BusinessNationalNews

ഈ ഫോണുകളില്‍ ഇനി വാട്‌സ് ആപ്പ് ലഭിയ്ക്കില്ല ; മോഡലുകള്‍ ഇവയാണ്‌

മുംബൈ:2023 ഒക്ടോബർ 24 മുതൽ തിരഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തനം നിർത്തുന്നു. ആപ്പിൾ, സാംസങ്, സോണി തുടങ്ങിയ ബ്രാൻഡുകളുടെ 25 ഓളം പഴയ മോഡലുകൾക്കുളള സേവനമാണ് ഈ മാസാവസാനത്തോടെ വാട്ട്സ്ആപ്പ് അവസാനിപ്പിക്കുന്നത്.

പുതിയ വേർഷനുകൾക്കായി പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ആപ്പ് ചില മോഡലുകൾക്കുളള സേവനങ്ങൾ അവസാനിപ്പിക്കുന്നത്.

ഏതൊക്കെ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കണം എന്ന് കണ്ടെത്തുന്നതിനായി ഏറ്റവും പഴക്കം ചെന്ന മോഡലുകളും സോഫ്‌റ്റ്‌വെയറുകളും ഏതൊക്കെയെന്നതിന്റെ പട്ടിക തങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലുള്ള മോഡലുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഈ മോഡലുകൾക്ക് ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനക്ഷമതയുമില്ലെന്ന് വാട്ട്‌സ്ആപ്പ് വക്താക്കൾ പറയുന്നു.

പിന്തുണ അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഉപയോക്താക്കളോട് മോഡലുകൾ അപ്ഡേറ്റ് ചെയ്യുവാൻ കമ്പനി ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബർ 24 ന് ശേഷം വാട്ട്‌സ്ആപ്പ് ഡെവലപ്പർമാർ സാങ്കേതിക പിന്തുണയും അപ്‌ഡേറ്റുകളും നൽകുന്നത് നിർത്തും.

ഇതോടെ ഉപകരണത്തിന്റെ ഒഎസിന് അപ്‌ഡേറ്റുകൾ, പാച്ചുകൾ, സുരക്ഷാ പരിഹാരങ്ങൾ, ബഗ് പരിഹാരങ്ങൾ, പുതിയ ഫീച്ചറുകൾ എന്നിവ ലഭിക്കില്ല. ഒഎസ് തുടർന്നും പ്രവർത്തിക്കുമെങ്കിലും ഹാക്കർമാർക്കും മാൽവെയറുകൾക്കും എളുപ്പത്തിൽ കടക്കാൻ സാധിക്കുന്ന അവസ്ഥയുണ്ടാകും.

വാട്ട്സ്ആപ്പ് പിന്തുണയ്ക്കാത്ത ഉപകരണങ്ങളുടെ പട്ടിക

സാംസങ് ഗാലക്സി എസ്2, നെക്സ്സ 7, ഐഫോൺ 5, ഐഫോൺ 5c, ആർക്കോസ് 53 പ്ലാറ്റിനം, ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE, ഗ്രാൻഡ് എക്സ് ക്വാഡ് V987 ZTE, എച്ച്ടിസി ഡിസയർ 500, ഹുവായ് അസെൻഡ് ഡി,ഹുവായ് അസെൻഡ്‌ D1, എച്ച്ടിസി വൺ, സോണി എക്സ്പീരിയ Z, എൽജി ഒപ്റ്റിമസ് ജി പ്രോ, സാംസങ് ഗാലക്സി നെക്സസ്, എച്ച്ടിസി സെൻസേഷൻ, മോട്ടറോള ഡ്രോയിഡ് റേസർ, സോണി എക്സ്പീരിയ എസ് 2, മോട്ടറോള Xoom, സാംസങ് ഗാലക്സിയിൽ ടാബ് 10.1, അസൂസ് ഈ പാഡ് ട്രാൻസ്ഫോർമർ, ഏസർ ഐക്കോണിയ ടാബ് A5003, സാംസങ് ഗാലക്സി എസ്, എച്ച്ടിസി ഡിസയർ എച്ച്ഡി, എൽജി ഒപ്ടിമസ് 2X, സോണി എറിക്‌സൺ എക്സ്പീരിയ Arc3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker