27.1 C
Kottayam
Saturday, May 4, 2024

പാതിരാത്രിയിൽ പച്ചലൈറ്റ് കത്തിക്കിടക്കുന്നല്ലോ,ഓണ്‍ലൈനിലുണ്ടല്ലോ; ആ ചോദ്യമിനി ഉണ്ടാവില്ല,വാട്സ്ആപ്പിലെ ഈ ഫീച്ചറിനെ കുറിച്ചറിയാം

Must read

2022ൽ വാട്സ്ആപ്പ് (WhatsApp) നിരവധി സവിശേഷതകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ മിക്കതും വളരെ ഉപകാരപ്രദവുമാണ്. സുരക്ഷയ്ക്കും ഉപയോക്താക്കളുടെ ആവശ്യങ്ങളെ നിറവേറ്റാനും ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാട്സ്ആപ്പ് ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയം തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ, ലാസ്റ്റ് സീൻ ഒളിപ്പിക്കാനുള്ള സംവിധാനമാണ്.

ഐഒഎസും ആൻഡ്രോയിഡും ഉൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും ഇപ്പോൾ ഹൈഡ് ഓൺലൈൻ സ്റ്റാറ്റസ് ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചറിലൂടെ നമ്മൾ ഓൺലൈനിൽ ഉണ്ടെങ്കിലും അത് നമ്മൾ തിരഞ്ഞെടുക്കുന്ന ആളുകളിൽ നിന്നും ഹൈഡ് ചെയ്യാൻ സാധിക്കും. ഈ ഫീച്ചറിന്റെ ഉപയോഗം നമ്മളിൽ പലർക്കും ഉണ്ടാകും, ചാറ്റ് ചെയ്യാൻ താല്പര്യമില്ലാത്ത ആളുകളിൽ നിന്നും ഓൺലൈൻ ഉണ്ടെന്ന കാര്യം മറയ്ക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇത് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.

വാട്സ്ആപ്പിൽ ഓൺലൈൻ ഉണ്ടെന്നുള്ള കാര്യം ആളുകളിൽ നിന്നും മറയ്ക്കാനുള്ള ഫീച്ചർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം, ഇതിനായി നിങ്ങളുടെ വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിൽ തന്നെയാണ് എന്ന കാര്യം ഉറപ്പാക്കുക. അങ്ങനെ അല്ലെങ്കിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ കയറി വാട്സ്ആപ്പ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

  • വാട്സ്ആപ്പ് തുറന്ന് സെറ്റിങ്സ് ടാബിലേക്ക് പോകുക
  • പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുക്കുക
  • ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
  • എല്ലാ കോൺടാക്റ്റുകൾക്കും ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ നോവൺ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ലാസ്റ്റ് സീൻ ടാബിന് കീഴിൽ വരുന്ന നോബഡി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • അതേ സ്ക്രീനിൽ കാണുന്ന “സെയിം ആസ് ലാസ്റ്റ് സീൻ” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • മുകളിൽ സൂചിപ്പിച്ചപോലെ എല്ലാവരിൽ നിന്നും ഓൺലൈൻ സ്റ്റാറ്റസും ലാസ്റ്റ് സീനും ഹൈഡ് ചെയ്യാൻ ഈ ഓപ്ഷനുകൾ സഹായിക്കും. എന്നാൽ നിങ്ങൾക്ക് തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ സ്റ്റാറ്റസും ലാസ്റ്റ് സീനും ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. നാല് വിധം ഓപ്ഷനുകളാണ് ഇതിൽ ഉണ്ടാവുക. എവരിവൺ, മൈ കോൺടാക്റ്റ്സ്, നോവൺ, മൈ കോൺടാക്റ്റ്സ് എക്സപ്റ്റ്.
  • എവരിവൺ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് ആരിൽ നിന്നും മറയ്ക്കില്ല.
  • “മൈ കോൺടാക്റ്റ്സ്” ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത എല്ലാവരിൽ നിന്നും നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കും.
  • “നോബഡി” ഓപ്ഷൻ നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് എല്ലാവരിൽ നിന്നും മറയ്ക്കും, നിങ്ങൾ ഓൺലൈനിൽ വരുമ്പോഴോ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോഴോ ഓൺലൈനിലുള്ള കാര്യം ആർക്കും അറിയാൻ സാധിക്കില്ല.
  • “മൈ കോൺടാക്റ്റസ് എക്സപ്റ്റ്” ഓപ്ഷനാണ് അടുത്തിടെ അവതരിപ്പിച്ചത്. ഇത് ഉപയോക്താക്കളെ അവരുടെ ഓൺലൈൻ സ്റ്റാറ്റസ് തിരഞ്ഞെടുത്ത ആളുകളിൽ നിന്ന് മറയ്‌ക്കാൻ അനുവദിക്കും, മറ്റുള്ളവർക്ക് അവർ ഓൺലൈനിൽ വരുമ്പോൾ കാണാൻ കഴിയും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week