24.1 C
Kottayam
Monday, September 30, 2024

സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Must read

മുംബൈ: അടുത്തിടെ നിരവധി അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള്‍ അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയയ്ക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.പുതിയ ഫീച്ചറിലൂടെ തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

30 സെക്കന്റിലധികം ദൈര്‍ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കാന്‍ പുതിയ അപ്‌ഡേറ്റ് വരുന്നതിലൂടെ സാധിക്കും. ഉപയോക്താക്കള്‍ മൈക്ക് ബട്ടണ്‍ ആവശ്യാനുസരണം ഹോള്‍ഡ് ചെയ്ത് വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം

എന്നത്, സാധാരണ സ്റ്റാറ്റസ് അപ്‌ലോഡ്‌ ചെയ്യാനുപയോഗിക്കുന്ന വിന്‍ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമര്‍ത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നതിന് സമാനമാണ് ഇതും. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week