ഒരേസമയം എട്ടുപേരുമായി വീഡിയോ കോള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
വാട്‌സാപ്പ് വീഡിയോകോളില്‍ ഇനിമുതല്‍ ഒരേസമയം എട്ട് പേരുമായി സംസാരിക്കാം. നേരത്തെ നാല് പേര്‍ക്ക് മാത്രമേ വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
വീഡിയോകോളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാട്‌സാപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് വാട്‌സാപ്പ് വീഡിയോകോളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെ ഗ്രൂപ്പ് ചാറ്റില്‍ വീഡിയോ കോള്‍ ചെയ്യുന്നത് വാട്‌സാപ്പ് എളുപ്പമാക്കിയിരുന്നു. ചാറ്റിന് മുകളിലെ വീഡിയോകോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റിലെ ആരുമായും നേരിട്ട് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതായിരുന്നു ആ സാങ്കേതികവിദ്യ.
വെള്ളിയാഴ്ച മെസഞ്ചറില്‍ ‘റൂംസ്’ എന്നപേരില്‍ പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് ആരംഭിച്ചിരുന്നു. ഇതില്‍ 50 പേര്‍ക്ക് വരെ ഒരേസമയം സംസാരിക്കാനാവും.