NewsTechnology

നാലു പേരുമായി ഒരേസമയം വീഡിയോ കോള്‍ ചെയ്യാം! പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഒരേസമയം ഒന്നിലധികം ആളുകളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഗ്രൂപ്പ് കോള്‍ ചെയ്യാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. നിങ്ങളുടെ കോള്‍ ആരംഭിക്കുന്നതിന് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിന്റെ മുകളിലുള്ള വീഡിയോ ഐക്കണില്‍ ടാപ്പു ചെയ്യേണ്ടി വരും. ഇത് നാലോ അതില്‍ കുറവോ ആളുകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് മാത്രമേ ബാധകമാകൂ.

<p>ചാറ്റിലുള്ള എല്ലാവരുമായും നേരിട്ട് ഒരു കോള്‍ ആരംഭിക്കുന്നതിന് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റില്‍ നിന്ന് വീഡിയോ അല്ലെങ്കില്‍ വോയ്സ് കോള്‍ ഐക്കണ്‍ ടാപ്പു ചെയ്യുക. ഈ ഫീച്ചര്‍ ലഭിക്കാന്‍, ഉപയോക്താക്കള്‍ വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.</p>

<p>പതിവായി കൈമാറുന്ന സന്ദേശങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയതായി വാട്ട്സ്ആപ്പ് അടുത്തിടെ പ്രഖ്യാപിച്ചു. ഒരു വ്യക്തിക്ക് ഒരു സമയം ഒരു ചാറ്റിലേക്ക് ഒരു സന്ദേശം മാത്രമേ കൈമാറാന്‍ കഴിയൂ എന്നാണ് ഇതിനര്‍ത്ഥം.</p>

<p>ഒരു സന്ദേശം അഞ്ച് തവണയില്‍ കൂടുതല്‍ കൈമാറുന്നതായി കണ്ടെത്തിയാല്‍ പരിധി കഴിയും. ലോകം ഇതിനകം കൊറോണ വൈറസുമായി പോരാടുന്ന ഈ സമയത്ത് തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഈ നിയന്ത്രണം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button