മുംബൈ: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
WhatsApp services have been down for the last 30 minutes. pic.twitter.com/9WL4mMFTRO
— ANI (@ANI) October 25, 2022
ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു.
ലോകത്തെമ്പാടും പ്രശ്നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദേശങ്ങള്‍ സെന്‍റ് അയതായുള്ള ചിഹ്നം കാണിക്കുന്നില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടെന്നാണ് വിവരം. അതേ സമയം ഈ പ്രശ്നത്തില്‍ വാട്ട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.