KeralaNewsRECENT POSTS
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. നേരിയ ഇടിയോടു കൂടിയ മഴ പെയ്യാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. കോഴിക്കോട് 5.0mm, തലശ്ശേരി 3.9mm എന്നിങ്ങനെയാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്.
അതേസമയം മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ട് ഉണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിന്റെ ആകെ താപനിലയില്‍ കാര്യമായ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 36 ഡിഗ്രി സെല്‍ഷ്യസാണ് കൊച്ചി, കോഴിക്കോട്, പുനലൂര്‍, വെള്ളനിക്കര എന്നിവിടങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയ താപനില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News