തിരുവനന്തപുരം:ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ ന്യൂനമർദ്ദ൦ കിഴക്ക് – മദ്ധ്യ അറബിക്കടലിലും ,തെക്ക്കി-ഴക്കൻ അറബിക്കടലിലും മുകളിലും നിലകൊള്ളുകയും ചെയ്തേക്കാം .തുടർന്ന് ഈ ന്യൂനമർദ്ദ൦ ഒരു ചുഴലികാറ്റായി പരിണമിക്കുകയും വടക്ക് ,വടക്ക് – പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുവാനും സാധ്യതയുണ്ട് .
മേൽ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു .
ജൂൺ 9 – തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്
1ജൂൺ 10- തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്.
തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്.
ജൂൺ 11 -മദ്ധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 55 -65 കിലോമീറ്റർ വേഗതയിലും,
തെക്ക് അറബിക്കടൽ , മദ്ധ്യ പടിഞ്ഞാറ് അറബിക്കടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 കിലോമീറ്റർ വേഗതയിലും , തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വേഗതയിലും കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്.
ജൂൺ 12 -മദ്ധ്യ അറബിക്കടലിൽ മണിക്കൂറിൽ 65-75 കിലോമീറ്റർ വേഗതയിലും ,
ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 kmph വേഗതയിലും,തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്
ജൂൺ 13- തെക്ക് , മദ്ധ്യ അറബികടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.