തിരുവനന്തപുരം: പുതിയതായി ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുടര്‍ച്ചയായ 21 ദിവസം പുതിയ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലകളെയാണ് ഗ്രീന്‍ സോണിലേക്ക് മാറ്റുന്നത്.
വയനാട്ടില്‍ 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. വയനാട് അടക്കം ഒമ്പത് ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ഓറഞ്ച് സോണിലുള്ള മറ്റു ജില്ലകള്‍.
തുടര്‍ച്ചായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോട്ടയം, കണ്ണൂര്‍ ജില്ലകളാണ് റെഡ് സോണിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് തീരുമാനം.