പനീറില്‍ ആലിയ ഭട്ടിന്റെ ചിത്രം വരച്ച് കലാകാരന്‍; വീഡിയോ
ഇഷ്ട താരത്തിന്റെ ചിത്രം തുണിയിലും വലിയ കാന്‍വാസിലുമൊക്കെ വരയ്ക്കുകയും തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. പെന്‍സിലിന്റെ മുനയിലും അരിയിലും രൂപങ്ങള്‍ തീര്‍ക്കുന്ന കലാകാരന്മാരുമുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരാള്‍ പനീറിന്റെ വലിയ സ്ലാബില്‍ ആലിയ ഭട്ടിന്റെ ചിത്രം വരച്ചിരിക്കുകയാണ്.
ആലിയ ഭട്ടിന്റെ അടുത്തിടെ ഇറങ്ങിയ ഗംഗുഭായ് കത്തിയവാഡിയിലെ കഥാപാത്രത്തിന്റെ മുഖമാണ് പ്രഫുല്‍ ജെയ്ന്‍ എന്ന കലാകാരന്‍ പനീറില്‍ വരച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച വീഡിയോയില്‍ സ്റ്റീലിന്റെ ചെറിയ കത്തി ഉപയോഗിച്ച് പ്രഫുല്‍ പനീറില്‍ ചിത്രം വരയ്ക്കുന്നത് കാണാം. അതിന് ശേഷം പനീറിന് മുകളില്‍ സോയ സോസ് ഒഴിയ്ക്കുകയും ഇത് സ്ലാബില്‍ പടര്‍ത്തുന്നതോടെ ആലിയയുടെ മുഖം തെളിഞ്ഞ് വരികയും ചെയ്യുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഏഴ് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പ്രഫുലിന്റെ കഴിവിനെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുകയും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.