ശ്രീറാം മദ്യപിച്ചിരുന്നു, അമിത വേഗതയിലാണ് വാഹനം ഓടിച്ചതും; അപകടസമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വാഫ
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനൊപ്പം അപകടസമയത്തുണ്ടായിരുന്ന വഫയുടെ രഹസ്യ മൊഴി പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ മൊഴിയില്‍ പറയുന്നു. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. കവടിയാര്‍ സി.സി.ഡിയുടെ മുന്‍പില്‍ വെച്ച് ശ്രീറാം വാഹനമോടിക്കാന്‍ തുടങ്ങി. വേഗത കുറയ്ക്കാന്‍ പറഞ്ഞെങ്കിലും ശ്രീറാം കേട്ടില്ലെന്നും വഫ ഫിറോസിന്റെ രഹസ്യ മൊഴിയില്‍ പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.