കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് പിന്നാലെ കൊച്ചിയിലെ വൈപ്പിന്‍ മേല്‍പ്പാലത്തിനും ബലക്ഷയമെന്ന് കണ്ടെത്തല്‍.അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം പോലീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന് മുന്നില്‍ മേല്‍പ്പലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് വിള്ളല്‍ പ്രത്യക്ഷമായിരിയ്ക്കുന്നത്.റോഡിലെ ടാറിംഗ് പൊളിഞ്ഞു നീങ്ങി.
ദേശീയ പാത അതോറിട്ടി വിശദമായ പരിശോധന നടത്തിയ ശേഷമാകും പാലത്തിലൂടെ വാഹനങ്ങള്‍ കടതത്തിവിടുക.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് മേല്‍പ്പാലം നിര്‍മ്മിച്ചത്. പിന്നീട് ദേശീയപാതാ അതോറിട്ടിയ്ക്ക് കൈമാറുകയായിരുന്നു.ടാറിംഗിലൂടെ പ്രശ്‌നം പരിഹരിയ്ക്കാന്‍ കഴിയുമെന്നാണ് പോര്‍ട്ട് ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍.