Home-bannerKeralaNewsPoliticsTrending
സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്; പിണറായിക്ക് വി.എസിന്റെ തുറന്ന കത്ത്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്.
സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യമാണ്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കരുത്. കുന്നത്തുനാട് നിലം നികത്തലില്‍ ജാഗ്രത വേണം എന്നിവയാണ് വി.സ് കത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. കൂടാതെ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ ഇടപെടരുതെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News